ക്രിമിനൽ കേസുകളിലെ പ്രതി വെട്ടേറ്റു മരിച്ചു


തൃശൂർ: തൃശൂർ പറവട്ടാനിയിൽ യുവാവ് വെട്ടേറ്റു മരിച്ചു. ഒല്ലൂക്കര സ്വദേശി ഷെമീർ(38) ആണ് മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷെമീർ. വെള്ളിയാഴ്ച പറവട്ടാനി ചുങ്കത്ത് വച്ചാണ് സംഭവം. ഓട്ടോയിൽ എത്തിയ സംഘമാണ് ഷെമീറിനെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed