മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്തും


തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്താൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഈ മാസം 18ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ശക്തമായ മഴയെത്തുടർന്ന് മാറ്റിവച്ചത്. മുൻനിശ്ചയിച്ച സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കില്ല. മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ശക്തമായ മഴ മാറിനിൽക്കുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത്.

വരും ദിവസങ്ങളിലും തീവ്രമഴയ്ക്കുള്ള സാധ്യത സംസ്ഥാനത്തില്ലെന്നാണ് വിലയിരുത്തൽ. മഴ മാറിയതോടെ മുൻകരുതൽ എന്ന നിലയ്ക്ക് തുറന്ന ഇടുക്കി ഡാമിന്‍റെ രണ്ടു ഷട്ടറുകളും ഇന്ന് അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്.

You might also like

Most Viewed