കെ.പി.സി.സി പുനഃസംഘടന; പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെ. സുധാകരന്‍


 

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെസിപിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാവരെയും നേരിൽ കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു.
അതേസമയം, പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. എന്നാൽ മുൻ പ്രസിഡന്റുമാരോട് കൂടുതൽ ചർച്ച ആകാമായിരുന്നു. എങ്കിൽ പട്ടിക കൂടുതൽ മെച്ചപ്പെട്ടേനെ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഭാരവാഹിപ്പട്ടികയിൽ എല്ലാവർക്കും സന്തോഷമാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പുതിയ പട്ടികയെ എല്ലാവരെയും അംഗീകരിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നതാണ് സമീപനം. ബാക്കിയുള്ളവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ കരുതലോടെയാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.

You might also like

Most Viewed