മസ്സാജിംഗ് കേന്ദ്രത്തിൽ ഒളിക്യാമറ; ഉന്നതരെ കുരുക്കി മോൻസൻ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മോൻസന്‍റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളികാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. മോൻസൻ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് ഒളികാമറകളെ കുറിച്ചുള്ള നിർണായക വിവരങ്ങളും നൽകിയത്. മോൻസന്‍റെ ഭീഷണി ഭയന്നാണ് പലരും പോലീസിൽ പരാതിപ്പെടാത്തതെന്നും തന്‍റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.