സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി മടങ്ങവേ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14) എന്നിവരാണ് മരിച്ചത്. മുക്കം മാമ്പറ്റ ബൈപ്പാസില്‍ കുറ്റിപ്പാല പുറ്റാട് റോഡിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു അപകടം. മുക്കത്ത് നിന്നും പുസ്തകങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന അനന്ദുവും സ്‌നേഹയും സഞ്ചരിച്ച ബൈക്കില്‍ എതിരെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഇരുവരുടേയും ദേഹത്തിലൂടെ ടിപ്പര്‍ കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചു. മുക്കം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ നീക്കം ചെയ്തത്.

You might also like

Most Viewed