മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നീട്ടി

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നീട്ടി. ജൂൺ ഒന്ന് രാവിലെ ഏഴു വരെ സംസ്ഥാനത്ത് നിലവില്‍ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തേക്ക് വരുന്നവർ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നും ചീഫ് സെക്രട്ടറി സിതാറാം കുന്ദെ വ്യക്തമാക്കി.