തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി ദന്പതികൾ മരിച്ചു

മധുര: തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ മലയാളി ദന്പതികൾ മരിച്ചു. കൊല്ലം വെളിയം സ്വദേശി എൻ. ധനപാൽ, ജലജ ധനപാൽ എന്നിവരാണ് മരിച്ചത്. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ കുടുംബം നാട്ടിലേക്ക് വരികയായിരുന്നു.
കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.