കേരളം വില കൊടുത്ത് വാങ്ങുന്ന വാക്സീൻ്റെ ആദ്യ ബാച്ച് ഇന്നെത്തും


തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് എറണാകുളത്തെത്തും. ഒരു കോടി ഡോസ് വാക്സീൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിക്കുന്നത്. 75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.

You might also like

  • Straight Forward

Most Viewed