നിയമസഭയിലെ കയ്യാങ്കളി; മന്ത്രിമാർ ഉൾപ്പടെ ഇടത് നേതാക്കൾക്ക് ജാമ്യം, 35,000 രൂപ വീതം കെട്ടിവച്ചു


 

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എല്ലാ പ്രതികളും വിടുതൽ ഹർജി ഫയൽ ചെയ്‌തു. ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികൾ. കേസ് അടുത്ത മാസം പന്ത്രണ്ടിന് പരിഗണിക്കും. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം.
നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളിയിരുന്നു. 2015ൽ ആണ് ബാർ കോഴ വിവാദത്തിൽപ്പെട്ട കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്.
സ്‌പീക്കറുടെ കസേരയടക്കം മറിച്ചിട്ട അസാധാരണ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കൾക്കെതിരായ കേസ്. പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed