ഇന്ത്യ സന്ദർശന വേളയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി നടത്തിയ പരാമർശത്തിനെതിരെ ചൈന

ബെയ്ജിംഗ്: ഇന്ത്യ സന്ദർശന വേളയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്ത്. ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചൈനയ്ക്കെതിരേയുള്ള മൈക്ക് പോംപിയോയുടെ ആരോപണം പുതിയ സംഭവമല്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പോംപിയോ ഉയർത്തുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിൻ ആവശ്യപ്പെട്ടു.
ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനും പ്രദേശിക സമാധാനാവും സ്ഥിരതയും ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾ പോംപിയോ നിർത്തണമെന്നും ചൈന ആവശ്യപ്പെട്ടു.