ട്രംപിന്‍റെ ട്വീറ്റുകളോട് എല്ലായ്പോഴും യോജിപ്പില്ലെന്ന് ഭാര്യ മെലാനിയ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്വിറ്റർ പ്രതികരണങ്ങളോടും അഭിപ്രായ പ്രകടനങ്ങളോടും എല്ലായ്പോഴും യോജിപ്പില്ലെന്ന് പ്രഥമ വനിത മെലാനിയ ട്രംപ്. പെൻസിൽവേനിയയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തു സംസാരിക്കവേയാണ് മെലാനിയ തന്‍റെ അഭിപ്രായം പങ്കുവച്ചത്. കോവിഡ് മുക്തയായ ശേഷം മെലാനിയ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് കാംപെയ്നായിരുന്നു പെൻസിൽവേനിയയിലേത്.
