കോവിഡ് ബാധിച്ച് മരണം; അന്തിമോപചാരങ്ങൾക്ക് പുതിയ മാർഗനിർദേശം


തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാർഗനിർദേശങ്ങൾ അനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണുവാനുളള അവസരം നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കൾക്ക് കാണിക്കുവാനുളള അവസരമാണ് നൽകുന്നത്. കൊവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്‌മെന്റും മാർഗനിർദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. കൊവിഡ് ബാധിച്ച് മരണമടഞ്ഞാൽ മൃതദേഹത്തിൽ നിന്നും വളരെ പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാൻ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രതയോടെ മാർനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed