ഗായകൻ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാർ‍ത്ഥികൾ‍ക്കെതിരെ കേസ്


തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകൻ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാർ‍ത്ഥികൾ‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്വകാര്യ ചാനലിൽ‍ നടന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ അപവാദപ്രചരണമുണ്ടായതെന്ന് എം.ജി ശ്രീകുമാർ‍ പരാതിയിൽ‍ പറയുന്നു.

പാറളം പഞ്ചായത്തിലെ ചില വിദ്യാർ‍ത്ഥികളാണ് യൂട്യൂബ് ചാനലിലൂടെ എം.ജി ശ്രീകുമാറിന് എതിരെ വീഡിയോ പ്രചരിപ്പിച്ചത്. മത്സരത്തിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർ‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽ‍കിയെന്ന ആരോപണമാണ് വിദ്യാർത്ഥികൾ വീഡിയോയിൽ ആരോപിച്ചത്.

സമ്മാനം ലഭിക്കാത്തതിൽ‍ പരാതി ഇല്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ‍ അറിയിച്ചതിനെ തുടർ‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് വിദ്യാർഥികൾ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ‍ വീഡിയോ അഞ്ച് ലക്ഷത്തോളം പേർ‍ കണ്ടിരുന്നു. ഇതേ തുടർന്നാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എം.ജി. ശ്രീകുമാർ‍ ഡി.ജി.പി.ക്ക്‌ പരാതി നൽ‍കിയത്.

You might also like

  • Straight Forward

Most Viewed