ഫ്രാ​ൻ​സി​ൽ ചെറു വി​മാ​ന​ങ്ങ​ൾ കൂട്ടിയിടിച്ച് അ​ഞ്ച് മരണം


റെന്നസ്: ഫ്രാൻസിൽ രണ്ട് ചെറുവിമാനങ്ങൾ പറക്കുന്നതിനിടെ നേർക്കുനേർ ഇടിച്ച് തകർന്നു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. പടിഞ്ഞാറൻ−മധ്യ ഫ്രാൻസിലെ ടൂർസ് നഗരത്തിന്‍റെ തെക്ക്−കിഴക്ക് ആയിരുന്നു അപകടം. രണ്ടുപേർ സഞ്ചരിച്ച മൈക്രോലൈറ്റ് വിമാനവും മൂന്ന് യാത്രക്കാരുമായി വന്ന ഡിഎ 40 ടൂറിസ്റ്റ് വിമാനവുമാണ് കൂട്ടിയിടിച്ചത്. വിമാനങ്ങളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു. മൈക്രോലൈറ്റ് വിമാനം ആർക്കും അപകടമുണ്ടാക്കാതെ ലോച്ചസിലെ ഒരു വീടിന്‍റെ വേലിയിലാണ് പതിച്ചത്. 

ഇവിടെനിന്നും 100 മീറ്റർ‌ മാറി ജനവാസമില്ലാത്ത പ്രദേശത്താണ് ഡി.എ40 ടൂറിസ്റ്റ് വിമാനം പതിച്ചത്. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി 50 അഗ്നിശമന സേനാ യൂണിറ്റുകളാണ് എത്തിയത്. സംഭവത്തിൽ‌ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Straight Forward

Most Viewed