ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. മലപ്പുറം, കോട്ടയം, പത്തനംതിട്ട, കാസർകോട് തുടങ്ങി സംസ്ഥാനത്തൊട്ടാകെ സംഘർഷമുണ്ടായി.മലപ്പുറത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പത്തനംതിട്ടയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. കോട്ടയത്ത് ജോസഫ് ഗ്രൂപ്പ് മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. കാസർകോട് യുവമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ലാത്തി ചാർജ് നടന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.