ബാർ കൗണ്ടർ വഴി മദ്യം; വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് ഇളവ് അനുവദിക്കുന്പോൾ സർക്കാരിന്‍റെ മദ്യ വിൽപ്പന നയത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാർ കൗണ്ടറുകളിലുടെ മദ്യം വിൽക്കാനുള്ള തീരുമാനത്തിൽ വൻ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

സർക്കാരിന് കിട്ടേണ്ട 20% കമ്മീഷൻ തുക ബാറുടമകൾക്ക് കിട്ടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണത്. കമ്മീഷൻ 20 ശതമാനം വേണോ 15 ശതമാനം വേണോ എന്നതിലായിരുന്നു തർക്കം. അതുകൊണ്ടാണ് തീരുമാനം വൈകിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മദ്യശാലകൾ തുറക്കാനുള്ള തീരുമാനം ആരോഗ്യ പ്രോട്ടോകോൾ പാലിച്ച് നടപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

You might also like

Most Viewed