'അമ്മ'യിലെ ഫണ്ട് തിരിമറി: ശ്വേത മേനോനെതിരെ കടുത്ത വിമർശനവുമായി ഉഷ ഹസീന
ഷീബ വിജയൻ
'അമ്മ' പ്രസിഡന്റ് ശ്വേത മേനോന് മറുപടിയുമായി നടി ഉഷ ഹസീന രംഗത്തെത്തി. ശ്വേത ഝാൻസി റാണി ചമയേണ്ടതില്ലെന്നും അമ്മയുടെ ഫണ്ടിൽ തിരിമറി നടത്തി എന്ന ശക്തമായ ആരോപണം നേരിടുന്ന വ്യക്തിയാണ് ശ്വേതയെന്നും ഉഷ ഹസീന ചൂണ്ടിക്കാണിച്ചു. കുറ്റാരോപിതർ തലപ്പത്ത് വരില്ലെന്ന ശ്വേതയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവർ ആരോപിച്ചു.
അമ്മയുടെ തലപ്പത്ത് വരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, സംഘടന അവതരിപ്പിച്ച കള്ളക്കണക്കുകളും റിപ്പോർട്ടുകളും അംഗങ്ങൾ തള്ളിക്കളഞ്ഞതുകൊണ്ടാണ് ഭാരവാഹികൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നതെന്നും ഉഷ ഫെയ്സ്ബുക്ക് കുറപ്പിലൂടെ പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ വ്യക്തി ശ്വേതയാണെന്നും സാമ്പത്തിക തിരിമറി ആരോപണം നേരിടുന്നവർക്ക് സംഘടനയുടെ തലപ്പത്തിരിക്കാൻ എന്താണ് യോഗ്യതയെന്നും ഉഷ ചോദ്യമുയർത്തി.
dsadsssa

