ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി അനുവദിച്ചു
ശാരിക
തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ സ്വന്തം കെട്ടിട സമുച്ചയ നിർമ്മാണത്തിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന സർവകലാശാലയ്ക്ക് വേണ്ടി 16,864 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലു നിലകളുള്ള അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയമാണ് ഇതിലൂടെ നിർമ്മിക്കുന്നത്.
ഹൈടെക് ഓഫീസ് സംവിധാനങ്ങൾ, ആധുനിക ക്ലാസ് മുറികൾ, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കുന്നതിനും വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതി എന്ന് മന്ത്രി റോജി എം ജോൺ കൂട്ടിച്ചേർത്തു.
sdasd

