ആഭ്യന്തരമന്ത്രിയുടെ വാദം തള്ളി പ്രോസിക്യൂഷൻ; ലക്ഷ്മി പ്രിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാകില്ല
ഷീബ വിജയൻ
നടി ലക്ഷ്മി പ്രിയക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പ്രോസിക്യൂഷൻ ഈ റിപ്പോർട്ട് നൽകിയത്.
ഇതൊരു മാനനഷ്ടക്കേസ് മാത്രമായി മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും ഇതിൽ മറ്റ് കുറ്റങ്ങളൊന്നും നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിധി പറയുന്നത് ഈ മാസം 27-ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. നേരത്തെ പാലാരിവട്ടം പോലീസ് കേസ് തള്ളിയതിനെ തുടർന്ന് അൻസിബ സിറ്റി പോലീസ് കമ്മീഷണർക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുകയായിരുന്നു.
asdadsdsaads

