വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താൻ തയ്യാറെന്ന് ഹൈക്കോടതിയിൽ സർക്കാർ
ശാരിക
തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താൻ തയ്യാറാണെന്ന മുൻ നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിലും ആവർത്തിച്ചു വ്യക്തമാക്കി. ബോർഡ് പുനഃസംഘടിപ്പിക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും അതേസമയം ജുഡീഷ്യൽ സിറ്റിംഗ് നടത്തുന്നതിൽ നിന്നും വഖഫ് ബോർഡിനെ വിലക്കുന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ബോർഡിലേക്ക് ആവശ്യമായ രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി, വഖഫ് ബോർഡ് രൂപീകരണത്തിൽ എന്തെങ്കിലും തരത്തിലുള്ള പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് നിർദേശിച്ചു. മുൻപ് വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോൺ ജോർജും ക്രിസ്ത്യൻ സംഘടനകളും നൽകിയ ഹർജിയിൽ ഹൈക്കോടതി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ദൈനംദിന കാര്യങ്ങൾ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
dsgdfg

