മീൻ വറുത്തതിന് ഉപ്പും രുചിയുമില്ല; കൊച്ചിയിൽ പ്രകോപിതനായ ഹോട്ടലുടമ ഷെഫിനെ കത്തിയെടുത്ത് വെട്ടി


ഷീബ വിജയൻ

വറുത്ത മീനിന് ഉപ്പും രുചിയും കുറവാണെന്ന് ആരോപിച്ച് അങ്കമാലി കറുകുറ്റിയിലെ 'മീൻവിലാസം' ഹോട്ടലിലെ ഷെഫിന് ഉടമയുടെ വെട്ടേറ്റു. കൊല്ലം സ്വദേശിയായ ഷെഫ് റിയാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹോട്ടലിന്റെ നാല് ഉടമകളിലൊരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പോലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിക്കാൻ നൽകിയ മീൻ വറുത്തതിന് രുചിയില്ലെന്ന് പറഞ്ഞ് ഉവൈസ് റിയാസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടലിലെ ഫ്രീസർ കേടായതാണ് മീനിന്റെ ഗുണനിലവാരം കുറയാൻ കാരണമെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ഫ്രീസർ നന്നാക്കാൻ ഉടമകൾ തയ്യാറായില്ലെന്നും റിയാസ് മറുപടി നൽകി. ഇതിൽ പ്രകോപിതനായ ഉവൈസ് റിയാസിനെ മർദിക്കുകയും അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. പരിക്കേറ്റ റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

 

article-image

dsdddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed