വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ടൊവിനോ തോമസ്; പോലീസ് നടപടിയെ അപലപിച്ചു
ഷീബ വിജയൻ
പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്റോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ്. പ്രക്ഷോഭകർക്ക് നേരെയുണ്ടായ കടുത്ത പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് ടൊവിനോ ഓർമിപ്പിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾ പൊതുമുതൽ നശിപ്പിക്കുകയോ അക്രമത്തിലേക്ക് തിരിയുകയോ ചെയ്തിട്ടില്ലെന്നും, രാജ്യത്തിന്റെ ഭാവി തലമുറയുടെ ശബ്ദത്തെ കരുത്തുകൊണ്ട് അടിച്ചമർത്തുമ്പോൾ ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
asddsadsads

