യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ആസൂത്രിതമെന്ന് എഫ്.ഐ.ആർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ആസൂത്രിതമെന്ന് എഫ്.ഐ.ആർ. കുത്തേറ്റ വിദ്യാർത്ഥിയെ ഉൾപ്പെടെ പ്രകോപിപ്പിച്ച് സംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശം പ്രവർത്തകനായ അഖിൽ അനുസരിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്.
എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്ത് കൊലവിളിയോടെയാണ് അഖിലിനെ കുത്തിയതെന്നും എഫ്.ഐ.ആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ പ്രതികളായ ഏഴു പേരും ഒളിവിലാണ്. ഇവർ കഴിഞ്ഞ രാത്രി കീഴടങ്ങുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ശനിയാഴ്ച രാവിലെ വരെ കീഴടങ്ങിയില്ല. ഇവരെ പിടികൂടാൻ ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

