പാളയത്ത് യുവാവിനെ കൊന്നത് ക്രൂരമായി; വാതിൽ പുറത്തുനിന്ന് പൂട്ടി, ലഹരി സംഘങ്ങളിലേക്ക് വിരൽചൂണ്ടി കുടുംബം
ഷീബ വിജയൻ
കോഴിക്കോട് പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെയാണ് ഇന്ന് പുലർച്ചെ വീട്ടിനുള്ളിൽ കഴുത്തിനും വയറിനും മാരകമായി മുറിവേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയത്. ഏതോ മാരകായുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും അത് ഏതാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി അറിയിച്ചു. പുലർച്ചെ മൂന്ന് മണിക്ക് ഫാമിൽ പോകാനായി വിളിക്കാൻ തൊട്ടടുത്ത് താമസിക്കുന്ന അമ്മ എത്തിയപ്പോഴാണ് പുറത്തുനിന്ന് ലോക്ക് ചെയ്ത നിലയിൽ വീട് കണ്ടതും കൊലപാതക വിവരം പുറത്തറിയുന്നതും. പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇത്തരക്കാരുമായി ബിജു മുൻപ് പലതവണ വാക്കേറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
dfsdfdf

