കളിത്തോക്ക് ചൂണ്ടിയ പെൺകുട്ടിയെ പോലീസ് വെടിവച്ച് കൊന്നു


കലിഫോര്‍ണിയ: കളിത്തോക്ക് ചൂണ്ടിയ 17 വയസുകാരിയെ പോലീസ് ഓഫീസർ വെടിവച്ചുകൊന്നു. യുഎസിലെ കലിഫോർണിയയിലാണ് സംഭവം. ജൂലൈ അഞ്ചിന് ഹന്ന വില്യംസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ ഗ്രാഫിക്സ് വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധുക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് വീഡിയോ തയാറാക്കിയത്.

അമിതവേഗത്തിൽ പോയിരുന്ന പെൺകുട്ടിയുടെ കാർ പോലീസ് ഓഫീസർ പിന്തുടർന്നു നിർത്താൻ ശ്രമിക്കവേയാണ് സംഭവം. പോലീസിനെ കണ്ടു പെൺകുട്ടി വാഹനം നിർത്തി. ഇതേത്തുടർന്നു കാറിന്‍റെ സമീപത്തേക്ക് നടന്നടുക്കവേ പെൺകുട്ടി തോക്ക് ചൂണ്ടി നില്‍ക്കുന്നതാണ് കണ്ടത്. പെട്ടെന്ന് ഓഫീസര്‍ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടി മരിച്ചതറിയാതെ ഒന്നരമണിക്കൂറിന് ശേഷം പിതാവ് പോലീസിനെ ഫോൺ വിളിച്ചിരുന്നു. വിഷാദ രോഗിയായ മകളെ കാണില്ലെന്ന് അറിയിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്. ഫോൺകോളിന്‍റെ ഓഡിയോയും ഫുല്ലെർടൺ പോലീസ് ഡിപ്പാർട്ട്മെന്‍റ് പുറത്തുവിട്ടിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed