നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ


ഷീബ വിജയൻ

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത്. ബിഎൻഎസ് വകുപ്പുകളായ 103(1), 126 (2) എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രൊസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. വിധി പ്രഖ്യാപനത്തിന് മുന്നോടിയായി കോടതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, തന്നെ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. സജിത വധക്കേസിൽ ഇരട്ട ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്ന ചെന്താമര, ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവ് പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.

article-image

bffdfxdfx

You might also like

  • Lulu Exchange
  • Straight Forward

Most Viewed