ഫൈനൽ കണ്ട് ഉറങ്ങി എഴുന്നേൽക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ
ഷീബ വിജയൻ
നിരന്തരമായ അഭ്യർഥനകൾക്കൊടുവിൽ ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. നാളെ പുലർച്ചെ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, ബോർഡ് പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം പുലർച്ചെ വരെ നീളുമെന്നതിനാൽ കുട്ടികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താൻ ബുദ്ധിമുട്ടാകുമെന്നത് കണക്കിലെടുത്താണ് തീരുമാനം. നാളെ സ്കൂളുകൾക്ക് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാൽ ആദ്യം മടിച്ചെങ്കിലും അവസാന നിമിഷം അനുകൂല തീരുമാനമെടുത്ത് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
dfsdfsdf

