വരുമാനമില്ലാത്ത ഭർത്താവിന് ഭാര്യ 'ശമ്പളം' നൽകണം; ചവറ കുടുംബകോടതിയുടെ അപൂർവ വിധി
പ്രദീപ് പുറവങ്കര
കൊല്ലം: സ്വന്തമായി വരുമാനമാർഗമോ വസ്തുവകകളോ ഇല്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ പ്രതിമാസം 2,500 രൂപ വീതം ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു. തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് ചവറ കുടുംബകോടതി ജഡ്ജി കെ എസ് ബെവീന നാഥ് ഈ വിധി പ്രസ്താവിച്ചത്. ബിരുദവും ബിഎഡും ഉണ്ടെങ്കിലും തനിക്ക് ജീവിക്കാൻ മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ലെന്ന് ഭർത്താവ് കോടതിയെ ബോധിപ്പിക്കുകയായിരുന്നു. 2020 മുതൽ വേർപിരിഞ്ഞു കഴിയുന്ന ഈ ദമ്പതികൾക്ക് കോടതി നേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നു. ഇവരുടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തിൽ, ഇളയമകൾ നിലവിൽ പിതാവിനൊപ്പമാണ് കഴിയുന്നത്. മുൻ ഭർത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് തെളിയിക്കാൻ ഭാര്യക്ക് സാധിക്കാതെ വന്നതോടെയാണ് സംരക്ഷണച്ചെലവ് നൽകാൻ കോടതി ഉത്തരവിട്ടത്.
cddfsdsds

