15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഫ്രാൻസ്
ഷീബ വിജയൻ
പതിനഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഫ്രഞ്ച് പാർലമെന്റ് നിയമനിർമാണം നടത്തുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറും. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിനും നിരോധനം വരും.
രണ്ടു ഘട്ടങ്ങളായാണ് നിയമം നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിൽ, സെപ്റ്റംബർ ഒന്ന് മുതൽ പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയും. നിലവിലെ അക്കൗണ്ടുകൾ നിരോധിക്കുന്നത് അടുത്തവർഷം ജനുവരി ഒന്ന് മുതൽ ഘട്ടംഘട്ടമായി നടപ്പാക്കും. എന്നാൽ ഓൺലൈൻ എൻസൈക്ലോപീഡിയകൾ, വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ എന്നിവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
dfsdsf

