ആശുപത്രികളിൽ പൊതിച്ചോറ് രാഷ്ട്രീയത്തിന് പൂട്ട്; ഡിവൈഎഫ്ഐ വിതരണം തടയാൻ യുഡിഎഫ് സർക്കാർ


ഷീബ വിജയൻ

ആശുപത്രികൾക്കുള്ളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇത് യുഡിഎഫ് സർക്കാരിന്റെ കൃത്യമായ നയമാണെന്നും ആശുപത്രികൾക്കുള്ളിലെ ഇത്തരം ഇടപെടലുകൾ എന്തുവിലകൊടുത്തും തടയുമെന്നും ആറന്മുള ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനയുടെയും രാഷ്ട്രീയ സ്വഭാവമുള്ള പ്രവർത്തനങ്ങൾ ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഇനി മുതൽ കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമായിരിക്കും ആശുപത്രികളിൽ ഭക്ഷണം ലഭ്യമാക്കുകയെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

article-image

dfgdfdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed