ബിസിനസ് പങ്കാളി കള്ള ഒപ്പിട്ട് 4.5 കോടി വായ്പ തട്ടിച്ചെന്ന് സേവാഗിന്‍റെ ഭാര്യ ആരതി
ന്യൂഡൽഹി: ബിസിനസ് പങ്കാളി കള്ള ഒപ്പിട്ട് വായ്പ തട്ടിച്ചെന്ന് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്‍റെ ഭാര്യ ആരതി സേവാഗ്. മറ്റൊരു സ്ഥാപനത്തിൽനിന്നും തന്‍റെ വ്യാജ ഒപ്പിട്ട് 4.5 കോടി രൂപ വായ്പ എടുത്തെന്നും തിരിച്ചടവ് നടത്തിയില്ലെന്നുമാണ് ആരതിയുടെ പരാതി. ഇതുസംബന്ധിച്ച് ആരതി പോലീസിൽ പരാതി നൽകി. ഒരുമാസം മുമ്പാണ് ആരതി പോലീസിൽ പരാതി നൽകിയത്. എന്നാൽ വെള്ളിയാഴ്ചയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തത്.

