വിപ്പ് തള്ളി സ്വന്തം പാർട്ടി അംഗങ്ങൾ; പാലാ നഗരസഭാ അധ്യക്ഷ ദിയ ബിനു പുറത്തേക്ക്
ഷീബ വിജയൻ
യു.ഡി.എഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരെ പ്രതിപക്ഷമായ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. ഇതോടെ നഗരസഭയുടെ ഭരണം യു.ഡി.എഫിന് നഷ്ടമായി.
എൽ.ഡി.എഫിലെ 12 അംഗങ്ങൾക്ക് പുറമെ കോൺഗ്രസിലെ 4 അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും വിപ്പ് ലംഘിച്ച് പ്രമേയത്തെ പിന്തുണച്ചു. നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി കോൺഗ്രസ് കൗൺസിലർമാർ ഇടഞ്ഞതാണ് ഭരണപക്ഷത്ത് വിള്ളലുണ്ടാക്കിയത്. 26 അംഗങ്ങളുള്ള നഗരസഭയിൽ ഭരണം പിടിക്കാൻ 14 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
fgfvd

