വിഎസിന്റെ ഓർമപ്പതിപ്പിൽ 'കള്ളൻ വിജയൻ' ഔട്ട്; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: വലിയ വിവാദങ്ങൾക്കൊടുവിൽ വിഎസിന്റെ ഓർമക്കുറിപ്പുകളടങ്ങുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. 'മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം' എന്ന തലക്കെട്ടോടെയാണ് വിഎസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ വി സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖർ എഴുതിയ ഓർമക്കുറിപ്പുകൾ പതിപ്പിന്റെ ഒന്നാം പേജിലും അവസാന പേജിലുമായി ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, അച്ചടി മുടങ്ങാൻ കാരണമായി എന്ന് പറയപ്പെടുന്ന നാടക പ്രവർത്തകൻ 'കള്ളൻ വിജയനെ' കുറിച്ചുള്ള ലേഖനം പുതിയ പതിപ്പിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്. തന്നിൽ നിന്നും വിവരങ്ങളും ഗ്രൂപ്പ് ഫോട്ടോയും ശേഖരിച്ച ശേഷം ലേഖനം ഒഴിവാക്കിയതിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനമേ ഇല്ലായിരുന്നുവെന്നും, പ്രചരിച്ച വാർത്തകളെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നുമാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് വ്യക്തമാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് വാരാന്തപ്പതിപ്പ് കൃത്യസമയത്ത് ഇറങ്ങാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dfdfdw

