നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ ക്രൂരക്കൊലപാതകം: രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചു


ഷീബ വിജയൻ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിയും കുട്ടിയുടെ രണ്ടാനച്ഛനുമായ അഷ്കർ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ ഇയാൾ അതിക്രൂരമായ മർദനത്തിന് ഇരയാക്കിയതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിയുടെ കൈകൾ ഒടിഞ്ഞിട്ടും 12 ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. കൂടാതെ ലൈറ്റർ ഉപയോഗിച്ച് കുഞ്ഞിന്റെ കാലുകൾ പൊള്ളിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിനും തലയ്ക്കുമേറ്റ കടുത്ത ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളും വാരിയെല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഇരുവരുടെയും ഒരുമിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസ്സമാണെന്ന് കരുതിയാണ് ക്രൂരത കാട്ടിയതെന്ന് പ്രതി മൊഴി നൽകി. കുഞ്ഞിനെ മർദിക്കുന്നതിന് അമ്മ അഖിലയുടെ മൗനസമ്മതം ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ അഖിലയ്‌ക്കെതിരെ പ്രേരണാകുറ്റം ചുമത്തും. ഇരുവരുമെതിരെ എസ്‌സി-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

article-image

aswADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed