ഡൽഹിയിലെ ജലക്ഷാമത്തിന് കാരണം ബാഷ്പീകരണം: വിചിത്ര വാദവുമായി മുഖ്യമന്ത്രി രേഘ ഗുപ്ത


ഷീബ വിജയൻ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കടുത്ത ജലക്ഷാമത്തിന് കാരണം വെള്ളം നീരാവിയാകുന്നതാണെന്ന (ബാഷ്പീകരണം) വിചിത്ര വാദവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രംഗത്ത്. ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം. ഡൽഹിയിലേക്ക് എത്തുന്ന വെള്ളം ഇടയ്ക്കുവെച്ച് ബാഷ്പീകരിക്കപ്പെട്ടു പോകുന്നതിനാലാണ് ജലക്ഷാമം ഉണ്ടാകുന്നതെന്ന ബിജെപി മുഖ്യമന്ത്രിയുടെ വാദം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകൾക്ക് വഴിവെച്ചിരിക്കുകയാണ്. കടുത്ത ചൂടിൽ ഡൽഹി ജനത വലയുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ. മുഖ്യമന്ത്രിയുടെ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ട്, ഇതിനുള്ള പരിഹാരം നീരാവി വീണ്ടും ദ്രാവകമാകുന്ന സാന്ദ്രീകരണ പ്രക്രിയ ആയിരിക്കുമെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചു. ജലക്ഷാമത്തിന് ബാഷ്പീകരണത്തെ പഴിചാരുന്ന മുഖ്യമന്ത്രി, ഇനി ഡൽഹിയിലെ വെള്ളക്കെട്ടിന് മഴക്കാലത്തെയും വായുമലിനീകരണത്തിന് ശൈത്യകാലത്തെയും കുറ്റം പറയുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ.

article-image

dsdsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed