മണ്ണന്തല ഹസീന കൊലപാതകം; പ്രതി സുരേഷ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ
ഷീബ വിജയൻ
തിരുവനന്തപുരം: മണ്ണന്തലയിൽ ഭാര്യ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ പ്രതിയായ ഭർത്താവ് സുരേഷിനെ (46) തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ഇയാൾ ജീവനൊടുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഇയാൾ തന്റെ മൊബൈൽ ഫോൺ കിള്ളിപ്പാലത്തും കാർ ബാലരാമപുരത്തും ഉപേക്ഷിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് ട്രെയിൻ മാർഗം കടന്നതെന്ന് പോലീസ് വ്യക്തമാക്കി.
നാലാഞ്ചിറ മഠത്തുനട കെആർഎ 158 തിരുപ്പതി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മൂത്ത മകൾ അമൃതാ സുരേഷിന്റെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. കൊലപാതകം നേരിൽ കണ്ട മകൾ തന്നെയാണ് മണ്ണന്തല പോലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കാണാതിരുന്ന ഹസീന ചൊവ്വാഴ്ച തിരിച്ചെത്തുകയും സുഹൃത്തിന്റെ വീട്ടിലായിരുന്നു എന്ന് പറയുകയും ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വഴക്കുണ്ടായിരുന്നു. തുടർന്ന് മണ്ണന്തല പോലീസ് ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ചു അനുനയിപ്പിച്ചു വിട്ടെങ്കിലും വീട്ടിലെത്തിയ ശേഷം വഴക്ക് തുടരുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇപ്പോൾ മരണവിവരം പുറത്തുവരുന്നത്.
adsdsaas

