ഹൈക്കോടതി ഉത്തരവ്: വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണം


ശാരിക l കൊച്ചി:

പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കാനിരിക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ നൽകിയ ഹർജിയിലാണ് കോടതി നടപടി.

പുസ്തക പ്രകാശന ചടങ്ങ് തടസ്സപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും നേരെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച കോടതി എതിർകക്ഷികളായ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്ക് നോട്ടീസ് അയച്ചു.

ജനുവരി 26-ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് കുഞ്ഞികൃഷ്ണൻ കോടതിയെ അറിയിച്ചു. തന്റെ വീടിന് മുന്നിൽ പടക്കം എറിയുകയും ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായും, തനിക്ക് പിന്തുണ പ്രഖ്യാപിച്ച സുഹൃത്തിന്റെ ബൈക്ക് കത്തിച്ചതായും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

article-image

dgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed