പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ എഴുപതിലധികം തെരുവുനായ്ക്കളെ കോർപറേഷൻ ഷെൽട്ടറിലേക്ക് മാറ്റി
ശാരിക l തിരുവനന്തപുരം
തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ വളർത്തിയിരുന്ന എഴുപതിലധികം തെരുവുനായ്ക്കളെ നഗരസഭാ അധികൃതർ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റി. പൂങ്കുളം വണ്ടിത്തടത്തിലുള്ള കോർപറേഷന്റെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് ഇവയെ മാറ്റിയത്. ഇന്ന് രാവിലെ കോർപറേഷൻ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരുവുനായ്ക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടികൾക്ക് നേതൃത്വം നൽകിയത്.
നാട്ടുകാരുടെ ദീർഘകാലത്തെ പരാതിയെത്തുടർന്നാണ് മേയർ ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയാണ് തന്റെ വീട്ടിൽ വർഷങ്ങളായി തെരുവുനായ്ക്കളെ വളർത്തിവന്നിരുന്നത്. ഇത് പ്രദേശവാസികൾക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അധികൃതർക്ക് ജനങ്ങൾ മുൻപ് നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റതിനെത്തുടർന്നാണ് ഈ പ്രശ്നത്തിന് പരിഹാരമായത്. മേയർ വി.വി. രാജേഷ് പോലീസ് ഉദ്യോഗസ്ഥയുമായി സംസാരിച്ച് ധാരണയിലെത്തിയതോടെയാണ് വർഷങ്ങളായുള്ള ഈ പരാതിക്ക് ശുഭകരമായ അന്ത്യമുണ്ടായത്.
sddfsdf


