കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
ശാരിക I ദേശീയം I ബെംഗളൂരു:
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയെ ബംഗളൂരു ലാംഗ്‌ഫോർഡ് റോഡിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹം സ്വയം വെടിവെച്ചതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് മരണം സംഭവിച്ചതെന്ന് സൂചനകളുണ്ട്. ഇന്ന് ഉദ്യോഗസ്ഥർ സന്ദർശിച്ചതിന് പിന്നാലെ അദ്ദേഹം ജീവനൊടുക്കിയതായാണ് വിവരം. പോലീസ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മരണവിവരമറിഞ്ഞ ഉടൻ റോയിയെ ആദ്യം ഒരു ചെറിയ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിയന്തര ചികിത്സയ്ക്കായി എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഉച്ചയ്ക്ക് അദ്ദേഹം റിച്ച്മണ്ട് റോഡിലെ ഓഫീസിൽ എത്തിയിരുന്നതായി പോലീസ് പറഞ്ഞു.
നികുതി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഫിഡന്റ് പ്രോജക്ട്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും ആദായനികുതി വകുപ്പുമായി നിയമതർക്കത്തിലായിരുന്നു. നികുതി വിലയിരുത്തലുകളിലെ തർക്കങ്ങളും അപ്പീൽ നടപടികളും ഇതിൽ ഉൾപ്പെടുന്നു.
aa


