മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ്-ബിജെപി സഖ്യം; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് വിജയിച്ചു
ഷീബ വിജയൻ
തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ഭരണസമിതി തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് പ്രതിനിധി മിനി ടീച്ചർ വിജയിച്ചു. മുൻ വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും 11 വോട്ടുകൾ വീതം ലഭിച്ച് തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിൽ നിന്ന് രണ്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നപ്പോൾ, നാല് ബിജെപി അംഗങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു. പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം മിനി ടീച്ചർ പ്രതികരിച്ചു.
നേരത്തെയും സമാനമായ രീതിയിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് പ്രതിനിധികൾ അധികാരത്തിലെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്ന് കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടാണ് അന്നത്തെ വൈസ് പ്രസിഡന്റ് നൂർജഹാനെക്കൊണ്ട് രാജി വെപ്പിച്ചത്. എന്നാൽ പുതിയ തെരഞ്ഞെടുപ്പിലും ബിജെപി പിന്തുണയോടെ തന്നെ യുഡിഎഫ് അധികാരം നിലനിർത്തിയത് ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.
dswadssasad


