കുവൈത്തിലെ ജനസംഖ്യയിൽ വർധന; പത്ത് ലക്ഷം കടന്ന് ഇന്ത്യൻ സാന്നിധ്യം
ഷീബ വിജയൻ
കുവൈത്തിലെ ജനസംഖ്യയിൽ അഞ്ച് ശതമാനം വർധനവ് രേഖപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ ജനസംഖ്യ 5.237 ദശലക്ഷമായി ഉയർന്നപ്പോൾ, ഇതിൽ വിദേശികളുടെ എണ്ണം 36.7 ലക്ഷമായി വർധിച്ചു. വിദേശി സമൂഹത്തിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്. നിലവിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 20 ശതമാനവും പ്രവാസികളുടെ 29 ശതമാനവും ഇന്ത്യൻ സമൂഹമാണ്. ഗാർഹിക തൊഴിൽ മേഖലയിൽ 40.1 ശതമാനവും സ്വകാര്യ മേഖലയിൽ 30.8 ശതമാനവും ഇന്ത്യക്കാർ ജോലി ചെയ്യുന്നു. ഇന്ത്യക്കാർക്ക് പിന്നാലെ ഈജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രവാസി കണക്കിൽ മുൻപന്തിയിലുള്ളത്. അതേസമയം, കുവൈത്ത് പൗരന്മാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായും അവരുടെ വിഹിതം ജനസംഖ്യയുടെ 29.85 ശതമാനമായി താഴ്ന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
adsdasads


