പത്മഭൂഷൺ പാവങ്ങൾക്കുള്ള അംഗീകാരം; തനിക്ക് പാർലമെന്ററി മോഹമില്ലെന്ന് വെള്ളാപ്പള്ളി
ഷീബ വിജയൻ
പാവങ്ങളുടെ കണ്ണീരൊപ്പിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്‌കാരമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്‌കാരം ലഭിച്ചതിൽ അഹങ്കാരമോ ലഭിക്കാത്തതിൽ ദുഃഖമോ ഇല്ലെന്നും ഈ നേട്ടം സമുദായത്തിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും കോട്ടയത്ത് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി പത്മഭൂഷൺ ലഭിക്കാൻ അർഹനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ മറ്റ് കസേരകൾ ആഗ്രഹിക്കരുത് എന്നതിനാൽ തനിക്ക് പാർലമെന്ററി മോഹങ്ങളില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. കൂടാതെ, എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ പണം കൊടുത്ത് തന്നെ വ്യക്തിഹത്യ ചെയ്യുന്ന ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ തന്നെ തളർത്താൻ അത്തരം നീക്കങ്ങൾ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
dfsdfs


