സി.പി.എമ്മിനെ തെരഞ്ഞെടുപ്പ് പാർട്ടിയാക്കി മാറ്റി: വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം വിവാദത്തിലേക്ക്
ഷീബ വിജയൻ
സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി വി. കുഞ്ഞിക്കൃഷ്ണന്റെ പുതിയ പുസ്തകം പുറത്തിറങ്ങുന്നു. നേതാക്കൾ തന്നെ സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കി മാറ്റിയെന്നും ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി മാറിയെന്നും അദ്ദേഹം ആരോപിക്കുന്നു. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ 96 പേജുകളുള്ള ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. വി.എസ്. അച്യുതാനന്ദന് സമർപ്പിച്ചിരിക്കുന്ന പുസ്തകത്തിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെയും കടുത്ത വിമർശനമുണ്ട്. നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അണികൾ നേതൃത്വത്തെ തിരുത്തണമെന്നും കുഞ്ഞിക്കൃഷ്ണൻ ആഹ്വാനം ചെയ്യുന്നു. പുസ്തക പ്രകാശനം അടുത്ത ബുധനാഴ്ച പയ്യന്നൂരിൽ നടക്കും.
aewerderwewrq


