തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ പരസ്പരം വിട്ടയച്ച് ഇന്ത്യയും ബംഗ്ലാദേശും
ഷീബ വിജയൻ
തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ പരസ്പരം വിട്ടയച്ച് ഇന്ത്യയും ബംഗ്ലാദേശും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. ഇന്ത്യയുടെ ജയിലുകളിൽ കഴിഞ്ഞിരുന്ന 128 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചപ്പോൾ പകരം 23 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് വിട്ടയച്ചു. ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും മാനുഷികമായ ആശങ്കകളും കണക്കിലെടുത്താണ് ഇത്തരമൊരു കൈമാറ്റം നടന്നതെന്ന് ഇന്ത്യ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തൊഴിലാളികൾക്കൊപ്പം തടഞ്ഞുവെച്ചിരുന്ന മത്സ്യബന്ധന ബോട്ടുകളും ഇരുരാജ്യങ്ങളും പരസ്പരം വിട്ടുനൽകിയിട്ടുണ്ട്.
dsaadsadssad


