'പോയി ചാകാൻ' പറയുന്നത് ആത്മഹത്യാ പ്രേരണയല്ലെന്ന് ഹൈക്കോടതി


ഷീബ വിജയൻ
വാക്കുതർക്കത്തിനിടയിൽ ഒരാളോട് 'പോയി ചാകാൻ' എന്ന് പറയുന്നത് ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. വഴക്കിനിടയിൽ ഇത്തരത്തിൽ സംസാരിക്കുന്നത് മറ്റൊരാൾ മരിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഉത്തരവിട്ടത്. 2023-ൽ കാസർഗോഡ് സ്വദേശിനി മകളുമായി കിണറ്റിൽ ചാടി മരിച്ച കേസിൽ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഈ നിരീക്ഷണം. കാസർഗോഡ് ജില്ലാ സെഷൻസ് കോടതി വിടുതൽ ഹർജി തള്ളിയതിനെത്തുടർന്ന് സമർപ്പിച്ച റിവിഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

article-image

sadasdasasdasd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed