ശബരിമലയിലെ സ്വർണ്ണത്തിന്റെ അളവ്: കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും പരിശോധനയ്ക്ക് നീക്കം


ഷീബ വിജയൻ

ശബരമല സന്നിധാനത്തെ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയിലെ സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചു. കട്ടിളപ്പാളിയിലെയും ശില്പങ്ങളിലെയും സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായതായി വി.എസ്.എസ്.സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. സ്വർണ്ണത്തിന്റെ അളവ് കൃത്യമായി കണക്കാക്കാൻ പുതിയ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണമെന്ന എസ്.ഐ.ടി നിർദ്ദേശത്തെത്തുടർന്ന് ഹൈക്കോടതിയിൽ നിന്നും വീണ്ടും അനുമതി തേടും.

ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണ്ണവും കട്ടിളപ്പാളികളിൽ 409 ഗ്രാം സ്വർണ്ണവുമാണ് പൂശിയതെന്നാണ് പോറ്റിയുടെ മൊഴിയിൽ പറയുന്നത്. എന്നാൽ സ്വർണ്ണത്തിന്റെ അളവിൽ വന്ന കുറവ് രാസഘടനാ മാറ്റം മൂലമാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘം കോടതിയിൽ വിശദീകരണം നൽകും. കട്ടിളപ്പാളികൾ ആകെ മാറ്റിയിട്ടില്ലെന്നും എന്നാൽ ചെമ്പ് പാളികൾക്ക് മുകളിൽ പൊതിഞ്ഞ സ്വർണ്ണത്തിന് മാറ്റം വന്നിട്ടുണ്ടെന്നും വി.എസ്.എസ്.സി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.

article-image

sadsadsads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed