അടുക്കളയിലെ തീപിടുത്തം: ബഹ്‌റൈനിൽ രണ്ട് വർഷത്തിനിടെ 180 അപകടങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

വീടുകളിലുണ്ടാകുന്ന തീപിടുത്തങ്ങളിൽ പകുതിയോളവും അടുക്കളയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന കണക്കുകൾ പുറത്തുവിട്ട് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. 2024, 2025 വർഷങ്ങളിലായി പാചകത്തിനിടെയുണ്ടായ അശ്രദ്ധ മൂലം മാത്രം ബഹ്‌റൈനിൽ 180 തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ തീപിടുത്തങ്ങളുടെ 49 ശതമാനവും അടുക്കളയിൽ നിന്നാണ് ആരംഭിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അൽ അമൻ’ സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ ആണ് കണക്കുകൾ വിശദീകരിച്ചത്. പാചകത്തിനിടെ ശ്രദ്ധ മാറുന്നതാണ് പ്രധാനമായും അപകടങ്ങളിലേക്ക് നയിക്കുന്നത്. പലപ്പോഴും ഇത്തരം തീപിടുത്തങ്ങൾ അടുക്കള പൂർണ്ണമായും നശിപ്പിക്കാനും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും കാരണമാകുന്നു. എണ്ണയിൽ നിന്നുള്ള പൊള്ളലേറ്റ സംഭവങ്ങളും നിരവധിയാണ്.

അടുപ്പത്ത് പാത്രങ്ങൾ വെച്ച് പുറത്തുപോകുന്നത് ഒഴിവാക്കുക, പാചകം നടക്കുമ്പോൾ അടുക്കളയിൽ ഒരാളുടെ സാന്നിധ്യം ഉറപ്പാക്കുക, കൃത്യമായ വായുസഞ്ചാരം ഉറപ്പുവരുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ അദ്ദേഹം നൽകി. കുട്ടികൾക്കും വീട്ടുജോലിക്കാർക്കും അപകടങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകണമെന്നും ഒരു നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

article-image

dsfgdsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed