തൊഴിൽ ഉറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കാർഷിക മേഖലയിൽ വിനിയോഗിക്കാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ശാരിക / പാലക്കാട്
തൊഴിൽ ഉറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കാർഷിക മേഖലയിൽ വിനിയോഗിക്കാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ ഉറപ്പ് പദ്ധതിയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദേശങ്ങളുടെ സീസണും ആവശ്യകതയും പരിഗണിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ 60 ദിവസങ്ങൾ വരെ കാർഷിക മേഖലയിലേക്ക് നിയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനായിരിക്കും.
അതേസമയം, ഇതുമൂലം തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവകാശപ്പെട്ടിരിക്കുന്ന 125 തൊഴിൽദിനങ്ങൾ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബി.ജെ.പി അധികാരത്തിലെത്തിയ അക്കത്തേത്തറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്രമന്ത്രി പാലക്കാട്ടെത്തിയത്.
effedsfg

