ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്
പ്രദീപ് പുറവങ്കര/മനാമ
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ചു. ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജോയിന്റ് കൺവീനർമാരായ ഷെറിന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവർ നിയന്ത്രണങ്ങൾ നിർവഹിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഒത്തുചേർന്ന പരിപാടിയിൽ ലേഡീസ് വിംഗ് പ്രതിനിധികൾ, കെ.പി.എഫ് ഭാരവാഹികൾ, രക്ഷാധികാരികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. സംഘടനയുടെ ജീവകാരുണ്യ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ബിരിയാണി ഡ്രൈവ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
fvffddfs

