സതീശനെ പിന്തുണച്ച് പി.ജെ. കുര്യൻ; 'മുതിർന്നവർ മാറിനിൽക്കണം, യുവാക്കൾ വരണം'
ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. താനുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ള ഒരു ഡസനോളം പേരുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ഇത്തവണ എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ സാധ്യത കുറവാണെന്ന് കുര്യൻ പറഞ്ഞു. യുവാക്കൾക്ക് അവസരം നൽകുന്നതിനൊപ്പം തന്നെ, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലുള്ളവർക്ക് ഇനി സീറ്റ് നൽകരുതെന്നും പി.ജെ. കുര്യൻ നിലപാടെടുത്തു.
qswaadsads